1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Katakkada SI Manoj Case

ദളിത് യുവാവിനെയും ഭാര്യയെയും മര്‍ദ്ദിച്ച സംഭവം; കാട്ടാക്കട എസ് ഐ മനോജിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്

manoj
manoj
ദളിത് യുവാവിനെയും ഭാര്യയെയും മര്‍ദ്ദിച്ച സംഭവത്തില്‍ കാട്ടാക്കട എസ് ഐ മനോജിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. ചടയമംഗലം സ്വദേശി സുരേഷിനെയും ഭാര്യയെയും മര്‍ദ്ദിച്ച കേസിലാണ് നടപടി ഉണ്ടായിരിക്കുന്നത്. കൊലക്കേസിലെ പ്രതിയെ പിടികൂടാനാണ് മനോജും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും ഗുണ്ടകളെയും കൂട്ടി ചടയമംഗലത്തെത്തിയത്. പ്രതിയെന്ന് തെറ്റിദ്ധരിച്ച് സുരേഷിനെ പിടികൂടി മനോജ് മര്‍ദ്ദിക്കുകയായിരുന്നു. ആളുമാറിയതാണെന്ന് സുരേഷ് ആവര്‍ത്തിച്ച് പറഞ്ഞിട്ടും മനോജ് ഉപദ്രവിക്കുകയായിരുന്നു.
 
മനോജിനെതിരെ നേരത്തെയും നിരവധി പരാതികളുയര്‍ന്നിരുന്നു. മനോജ് ചടയമംഗലത്ത് ജോലിചെയ്തിരുന്ന കാലത്ത് ഗുണ്ടകളുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. മനോജ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
Kerala Weather Updates: മഴ തുടരും; ഇന്ന് രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്, പത്ത് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത