കാസർഗോട് ഇരട്ട കൊലപാതകത്തിൽ സി പി എം ലോക്കൽ കമ്മറ്റി അംഗം എ പീതാംബരൻ കസ്റ്റഡിയിൽ

Last Modified ചൊവ്വ, 19 ഫെബ്രുവരി 2019 (09:59 IST)
കസർഗോട് ഇരട്ട കൊലപാതകത്തിലെ മുഖ്യ സൂത്രധാരനും സി പി എം ലോക്കൽ കമ്മറ്റി അംഗവുമായ പൊലീസ് കസ്റ്റഡിയിൽ. ഇന്നലെ രാത്രിയോടെ പൊലീസ് പിതാംബരനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് എപ്പോൾ രേഖപ്പെടുത്തും എന്ന കാര്യം വ്യക്തമല്ല.

പിതാംബരനെയും കസ്റ്റഡിയിലെടുത്ത മറ്റ് ഏഴുപേരെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അതേസമയം എ പിതാംബരനെ പാർട്ടിയിൽനിന്നും പുറത്താക്കും എന്ന് സി പി എം വ്യക്തമാക്കി കഴിഞ്ഞു. ഉദുമ എം എൽ എ കെ കുഞ്ഞിരാമനാണ് ഇക്കാര്യം വ്യക്തമായിത്.

എ പീതാംബരനെ മർദ്ദിച്ച കേസിൽ കൊല്ലപ്പെട്ട രണ്ട് യുത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിയായിരുന്നു. ഇതിന്റെ പക തീർക്കാൻ ഇരുവരെയും ക്വട്ടേഷൻ നൽകി കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് എഫ് ഐ ആറിൽ വ്യക്തമാക്കിയിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :