സംഭവ സ്ഥലത്തെത്തിയത് കണ്ണൂർ രജിസ്ട്രേഷനുള്ള ജീപ്പ്, കാസർഗോട് ഇരട്ട കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു

Last Updated: ചൊവ്വ, 19 ഫെബ്രുവരി 2019 (08:11 IST)
കാസർഗോട്: കാസർഗോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചതായി സൂചന. പ്രതികൾ കൃത്യം നടത്താൻ എത്തിയ വാഹനം തിരിച്ചറിയാൻ സാധിച്ചതായാണ് വിവരം. സംഭവ സ്ഥലത്ത് എത്തിയ ജിപ്പിനെക്കുറിച്ചുള്ള വിശദാംശങ്ങളാണ് പൊലീസിന് ലഭിച്ചുത്.

കണ്ണൂർ രജിസ്ട്രേഷൻ ഉള്ളതാണ് ജീപ്പ്. പ്രതികളുടേതെന്ന് സംശയിക്കുന്ന മൊബൈൽ ഫോണും പൊലീസിന് ലഭിച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്നുമുള്ള ക്വട്ടേഷൻ സംഘമാണ് കൊലപതകത്തിന്
പിന്നിൽ എന്ന പൊലിസിന്റെ അനുമനത്തിന് കൂടുതൽ കരുത്ത് നൽകുന്നതാണ് പുതിയ തെളിവുകൾ.

സംഭവ ദിവസം കല്യോട്ട് ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ട മഹോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം നടന്നിരുന്നു. ഈ സമയത്ത് കണ്ണൂർ രജിസ്ട്രേഷനുള്ള ഒരു വാഹനം സമീപത്ത് കണ്ടിരുന്നതായി പൊലീസിന് നേരത്തെ മൊഴി ലഭിച്ചിട്ടുണ്ട്.

സംഭവത്തിൽ കഴിഞ്ഞ ദിവസം പ്രദേശത്തുള്ള രണ്ട് സി പി എം അനുഭാവികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. അതേസമയം കൃത്യത്തിന് ശേഷം കോലപാതകികൾ കർണ്ണാടകത്തിലേക്ക് കടന്നതായാണ്
അന്വേഷണം സംഘത്തിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കർണാടകത്തിലേക്കും വ്യാപിപ്പിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :