ലിപ്‌ലോക്ക് രംഗങ്ങളിൽ ഇനി അഭിനയിക്കില്ല; കടുത്ത തീരുമാനങ്ങളുമായി ഫഹദ് !

Last Modified ചൊവ്വ, 19 ഫെബ്രുവരി 2019 (08:40 IST)
ലിപ്‌ലോക്ക് സീനുകളും പുകവലിക്കുന്ന രംഗങ്ങളും അഭിനയിക്കുന്നത് കുറക്കും എന്ന കടുത്ത തീരുമാനം എടുത്തിരിക്കുകയാണ്. ഫഹദ് ഫസിൽ. മലയള സിനിമയിലെ ദൈർഖ്യമേറിയ ലിപ്‌ലോ‌ക്ക് രംഗം ഫഹദിന്റേതാണ് എന്ന തരത്തിൽ നെഗറ്റീവ് കമന്റുകൽ വരുന്നതിനിടെയാണ് തീരുമാനം വ്യക്തമാക്കി ഫഹദ് രംഗത്തെയിരിക്കുന്നത്.

‘ലിപ്‌ലോക്ക് രംഗങ്ങൾ തുടങ്ങിയെന്ന് ഞാനാരോടും പറഞ്ഞിട്ടില്ലല്ലോ, അപ്പോ നിർത്തുന്ന കാര്യം പ്രയേണ്ടതുണ്ടോ‘ എന്നായിരുന്നു ഫഹദിന്റെ പ്രതികരണം. ലിപ്‌ലോക് രംഗങ്ങൾ മാത്രമല്ല പുകവൈലിക്കുന്ന രംഗങ്ങളും താനിനി പരമാവധി കുറക്കുമെന്നും ഫഹദ് പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഫഹദ് പുതിയ തീരുമാനങ്ങൾ വ്യക്തമാക്കിയത്.

‘ഇതൊന്നും ആരെയും സ്വാധീനിക്കാൻ വേണ്ടി ചെയ്യുന്നതല്ല. സിനിമകണ്ട് നാളെ മുതൽ നാന്നായി ജീവിക്കാം എന്ന് ആരെങ്കിലും കരുതും എന്ന് എനിക്ക് തോന്നുന്നില്ല‘ ഫഹദ് പറഞ്ഞു. ‘പുകവലിയും ലിപ്‌ലോക്കുമൊക്കെയാണ് ആളുകൾ കൂടുതൽ ശ്രദ്ധികുന്നത്. പല നല്ല കാര്യങ്ങളും ശ്രദ്ധിക്കാതെയും ചർച്ച ചെയ്യാതെയും പോകുന്നു. ഒരു നടൻ നഗ്നനായി വന്നുനിന്നാൽ അത് ആ സിനിമക്ക് വേണ്ടിയാണെണ്. അല്ലാതെ അയാളുടെ വ്യക്തി ജീതിതത്തിലെ നിലപാടല്ല‘. എന്നും താരം
പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :