കുട്ടികളിലും കുഴഞ്ഞുവീണ് മരണം പതിവാകുന്നു; കാസര്‍കോട് നൃത്തപരിശീലനത്തിനിടെ 13കാരി കുഴഞ്ഞുവീണ് മരിച്ചു

sreenanda
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 20 മെയ് 2024 (13:45 IST)
sreenanda
സംസ്ഥാനത്ത് ഈയിടെയായി കുട്ടികളിലും കുഴഞ്ഞുവീണ് മരണം പതിവാകുകയാണ്. ഇപ്പോള്‍ കാസര്‍കോട് നൃത്തപരിശീലനത്തിനിടെ 13കാരിയാണ് കുഴഞ്ഞുവീണ് മരിച്ചത്. കാസര്‍കോട് തൊട്ടി കിഴക്കേക്കരയില്‍ പരേതനായ തായത്ത് വീട്ടില്‍ രവീന്ദ്രന്റെ മകള്‍ ശ്രീനന്ദയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കുഴഞ്ഞുവീണ കുട്ടിയെ ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

കുട്ടിക്ക് മറ്റ് അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. പാക്കം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശ്രീനന്ദ. യഥാര്‍ത്ഥകാരണം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ അറിയാന്‍ സാധിക്കു. കഴിഞ്ഞ ദിവസം മൂന്നാറില്‍ ബൈക്കോടിക്കുന്നതിനിടെ 33കാന്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :