1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrissur Peechi Dam News

പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ കാണാതായ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

yahya
yahya
പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ കാണാതായ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം താനൂര്‍ സ്വദേശിയായ യഹിയയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 25 വയസായിരുന്നു. ഇന്ന് രാവിലെ സ്‌കൂബ ടീം നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. 
 
എറണാകുളം മഹാരാജാസ് കോളേജിലെ എം.എസ്സി ബോട്ടണി വിദ്യാര്‍ഥിയും എസ്എഫ്ഐയുടെ കോളേജ് യൂണീറ്റ് സെക്രട്ടറിയുമാണ് യഹിയ. കേരള വനഗവേഷണസ്ഥാപനത്തില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ എത്തിയതായിരുന്നു. ബുധനാഴ്ച വൈകീട്ടോടെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് യഹിയയെ കാണാതായത്. 
അടുത്ത ലേഖനം
ടൂറിസ്റ്റുകളുടെ വരവില്‍ 42 ശതമാനത്തിന്റെ ഇടിവ്; ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്കായി ചുവന്ന പരവതാനി വിരിച്ച് മാലിദ്വീപ്