1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kasaragode local news

കാസര്‍കോഡ് സ്‌കൂള്‍ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് 10 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Kasaragode
കാസര്‍കോഡ് സ്‌കൂള്‍ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് 10 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ഇന്ന് രാവിലെ കറന്തക്കാടാണ് സംഭവം. കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളുമായി യാത്ര ചെയ്ത ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആര്‍ക്കും ഗുരുതര പരിക്കുകളില്ല.
അടുത്ത ലേഖനം
ഈ 'ഇന്ത്യ'യെ മോദി പേടിക്കണം; പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ സാധ്യത ഈ മൂന്ന് പേര്‍