സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 27 ജൂലൈ 2023 (08:43 IST)
അടുത്ത തവണയും എന്‍ഡിഎ സര്‍ക്കാരിനെ താന്‍ തന്നെ നയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ നേതൃത്വത്തില്‍ മൂന്നാം സര്‍ക്കാര്‍ വരും. ഇന്ത്യയില്‍ വിപ്ലവകരമായ മാറ്റം നടക്കുകയാണെന്നും മോദി പറഞ്ഞു. ഡല്‍ഹിയിലെ ജി20 ഉച്ചകോടിയുടെ വേദിയായ ഭാരത് മണ്ഡപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മൗനം തുടരുന്നതിനെ ശക്തമായ വിമര്‍ശിക്കുകയാണ് പ്രതിപക്ഷം മുന്നണി. ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയ നോട്ടീസ് സ്പീക്കര്‍ അംഗീകരിച്ചിട്ടുണ്ട്.