ജയിലില്‍ കിടക്കുന്ന യുവാവിന്റെ ഫോട്ടോ കാണിച്ച് പൊലീസ്; 'ഇത് ബിലാല്‍ അല്ലേ' എന്ന് രേഷ്മ, വന്‍ ട്വിസ്റ്റ്

രേണുക വേണു| Last Updated: തിങ്കള്‍, 12 ജൂലൈ 2021 (11:01 IST)

കൊല്ലം ചാത്തന്നൂരില്‍ കരിയിലക്കൂട്ടത്തില്‍ നിന്നു കണ്ടെത്തിയ നവജാത ശിശു മരിച്ച സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്. അറസ്റ്റിലായ രേഷ്മയ്ക്ക് കൂടുതല്‍ കാമുകന്‍മാര്‍. രേഷ്മ നാല് മാസമായി ഫെയ്‌സ്ബുക്ക് വഴി ചാറ്റ് നടത്തിയിരുന്ന യുവാവ് ഇപ്പോള്‍ ജയിലിലാണ്. ജില്ലാ ജയിലില്‍ റിമാന്‍ഡ് കഴിയുന്ന ക്വട്ടേഷന്‍ സംഘത്തിലെ അംഗവുമായി രേഷ്മ ചാറ്റ് ചെയ്തിരുന്നതായി അന്വേഷണം സംഘം കണ്ടെത്തി. ജയിലിലാകുന്നതിനു മുന്‍പു വരെ ബിലാല്‍ എന്ന പേരിലാണു രേഷ്മയുമായി യുവാവ് ചാറ്റ് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം അന്വേഷണസംഘം അട്ടക്കുളങ്ങര വനിതാ ജയിലില്‍ എത്തി ചോദ്യം ചെയ്തപ്പോള്‍ യുവാവിന്റെ ഫോട്ടോ രേഷ്മയെ കാണിച്ചിരുന്നു. ഇതു ബിലാല്‍ എന്നു പേരുള്ള ഫെയ്‌സ്ബുക്ക് സുഹൃത്താണെന്നു രേഷ്മ മൊഴി നല്‍കി. എന്നാല്‍ ഇയാളുടെ യഥാര്‍ഥ പേര് അനന്തു പ്രസാദ് എന്നാണെന്നും ഇയാള്‍ വര്‍ക്കല സ്വദേശിയാണെന്നും പൊലീസ് പറയുന്നു.


അനന്തു എന്ന് പേരുള്ള കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നു രേഷ്മ പൊലീസിനോട് കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍, ഈ അനന്തു ആരാണെന്ന് കണ്ടുപിടിക്കാനുള്ള പ്രയത്‌നത്തിലായിരുന്നു പൊലീസ്. കേസ് അന്വേഷണത്തിനിടെ ആത്മഹത്യ ചെയ്ത രേഷ്മയുടെ ബന്ധുക്കളായ രണ്ട് യുവതികളാണ് അനന്തു എന്ന പേരില്‍ ചാറ്റ് ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :