1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kasaragode local news

കാസര്‍കോട് തെളിവെടുപ്പിനിടെ കൈവിലങ്ങോടെ പ്രതി കടലില്‍ ചാടി; പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല

Kasaragode
തെളിവെടുപ്പിനിടെ കൈവിലങ്ങോടെ കടലില്‍ ചാടിയ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കാളിയങ്കാട് സ്വദേശി കെ മഹേഷ് (29) ആണ് കടലില്‍ ചാടിയത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കുളിമുറി ദൃശ്യം പകര്‍ത്തിയ കേസില്‍ തെളിവെടുപ്പിനായി കൊണ്ടുവരുകയായിരുന്നു ഇയാളെ.
 
തെളിവെടുപ്പിനിടെ പൊലീസിനെ തട്ടിമാറ്റി ഇയാള്‍ അഴിമുഖത്തേക്ക് ചാടുകയായിരുന്നു. ഇയാളെ പിടിക്കാന്‍ പിറകെ പോയ പൊലീസ് ഉദ്ദ്യോഗസ്ഥരെ മത്സ്യത്തൊഴിലാളികളാണ് രക്ഷിച്ചത്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
തൃക്കാക്കര കരുണാലയത്തിൽ 30 പേർക്ക് കൊവിഡ്