1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Plus one result july 30

പ്ലസ് വണ്‍ പരീക്ഷാ ഫലം ജൂലൈ 30ന് പ്രസിദ്ധീകരിക്കും

Result
ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ജൂലൈ 30ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് ശേഷം നിശ്ചയിച്ചിട്ടുള്ള വെബ്‌സൈറ്റുകളിലൂടെ ആയിരിക്കും ഫലം പ്രസിദ്ധീകരിക്കുക എന്ന് സെക്രട്ടറി ഡോക്ടര്‍ എസ് എസ് വിവേകാനന്ദന്‍ അറിയിച്ചു. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഫലം കഴിഞ്ഞ 15ന് ആണ് പ്രസിദ്ധീകരിച്ചത്.
 
438825 പേരാണ് ഒന്നാം വര്‍ഷ പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതേസമയം പ്ലസ് വണ്‍ പ്രവേശനം ജൂലൈ 24ന് തുടങ്ങുമെന്ന് വിദ്യാഭ്യാസ വകുപ്പ് നേരത്തേ തന്നെ അറിയിച്ചിട്ടുണ്ട്. ഹയര്‍ സെക്കന്ററി സെന്‍ട്രലൈസ്ഡ് അഡ്മിഷന്‍ പ്രോസസ് വഴിയാണ് പ്രവേശനം നടക്കുക.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
മെഡിക്കൽ കോളേജിലെ ചികിത്സ ഗുരുതരാവസ്ഥയിലുള്ളവർക്കായി മാറ്റണം, രോഗലക്ഷണങ്ങളില്ലാത്തവർക്ക് വീട്ടിൽ തന്നെ ചികിത്സ നൽകാം: വിദഗ്ധ സമിതി