വീണ്ടും ആത്മഹത്യ: കരുവന്നൂരില്‍ വായ്പ തിരിച്ചടക്കാന്‍ കഴിയാത്തവിഷമത്തില്‍ ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 28 ഒക്‌ടോബര്‍ 2021 (14:43 IST)
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വായ്പ തിരിച്ചടക്കാന്‍ കഴിയാത്തവിഷമത്തില്‍ ഒരാള്‍ കൂടി ചെയ്തു. താളികക്കോണം സ്വദേശി ജോസ് ആണ് ആത്മഹത്യ ചെയ്തത്. നാലുലക്ഷം രൂപയായിരുന്നു ഇദ്ദേഹം ബാങ്കില്‍ നിന്ന് വായ്പ എടുത്തത്. ബാങ്കില്‍ നിന്ന് പണം അടയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ന് പുലര്‍ച്ചെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

നേരത്തേ കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് ഒരാള്‍ ആത്മഹത്യ ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ മുന്‍ കൗണ്‍സിലറായിരുന്നു മരിച്ചിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :