ഭാര്യയെ മർദ്ദിച്ചു കാഴ്ച നഷ്ടപ്പെടുത്തിയ ഭർത്താവിന് 7 വർഷം കഠിനതടവ്

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 2 മെയ് 2022 (19:18 IST)
കരുനാഗപ്പള്ളി: ക്രൂരമായി മർദ്ദിച്ചു ഭാര്യയുടെ കാഴ്ച നഷ്ടപ്പെടുത്തുകയും ഇടതു കൈപ്പത്തി തല്ലിയൊടിക്കുകയും ചെയ്ത ഭർത്താവിനെ കോടതി തടവ് ശിക്ഷ വിധിച്ചു. ഭരണിക്കാവ് നടയിൽ തെക്കേതിൽ ശ്യാമളയ്ക്കാണ് ഭർത്താവ് ഉണ്ണികൃഷ്ണൻ ആചാരിക്കാണ്
കോടതി ഏഴു വർഷത്തെ കഠിന തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.


ഉണ്ണികൃഷ്ണൻ ആചാരി കമ്പിവടികൊണ്ട് അടിച്ചാണ് വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയത്. കരുനാഗപ്പള്ളി അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി എസ്.ആർ.സിനിയാണ് ശിക്ഷ വിധിച്ചത്. ശാസ്‌താംകോട്ട പോലീസ് സി.ഐ. ആയിരുന്ന വി.എസ്.പ്രശാന്താണ് കേസന്വേഷണം നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :