എ കെ ജെ അയ്യര്‍|
Last Modified ചൊവ്വ, 19 ഏപ്രില്‍ 2022 (18:06 IST)
കൊല്ലം: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ മാസങ്ങളോളം ഭീഷണിപ്പെടുത്തി ലൈംഗികമായി ക്രൂരതയോടെ പീഡിപ്പിച്ച കേസിലെ പ്രതി
പന്മന സ്വദേശി സുനീർ എന്ന 41 കാരനെ കോടതി 44 വർഷത്തെ കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കരുനാഗപ്പള്ളി ഫസ്റ്റ് അതിവേഗ പ്രത്യേക കോടതി ജഡ്ജി ഉഷാ നായരാണ് ശിക്ഷ വിധിച്ചത്.
പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി പതിനൊന്നു മാസം കൂടി ശിക്ഷ അനുഭവിക്കണം 2014 സെപ്തംബർ ആറാം തീയതി മുതലാണ് ഇയാൾ കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നത്. ആദ്യം പീഡിപ്പിച്ച ശേഷം വിവരം പുറത്തറിയിച്ചാൽ കുട്ടിയേയും മാതാവിനെയും കൊലപ്പെടുത്തുമെന്നു പറഞ്ഞായിരുന്നു കുട്ടിയെ ഭീഷണിപ്പെടുത്തിയായിരുന്നു പിന്നീട് നിരന്തരം പീഡിപ്പിച്ചത്.
വർഷങ്ങളായുള്ള പീഡനത്തെ തുടർന്ന് 2020 ൽ കുട്ടി ആത്മഹത്യാ കുറിപ്പ എഴുതിയത് മാതാവ് കണ്ടതിനെ തുടർന്ന് ചൈൽഡ് ലൈനിൽ പരാതി നൽകുകയും തുടർന്ന് ചവറ പോലീസ് കേസെടുത്ത് അന്വേഷിച്ചു പ്രതിയെ പിടികൂടുകയുമായിരുന്നു.