അനുബന്ധ വാര്‍ത്തകള്‍
- കര്‍ക്കിടകം ആണോ കര്‍ക്കടകം ആണോ ശരി?
- Karkidakam 1: ഇന്ന് കര്‍ക്കടകം ഒന്ന്, രാമായണ മാസത്തിനു തുടക്കം; കര്‍ക്കടക വാവ് എന്ന്?
- എന്താണ് തുള്ളല്‍ വിശ്വാസം
- തിരുവനന്തപുരത്ത് ആളില്ലാത്ത വീട് കുത്തിത്തുറന്ന് 14 ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചു
- ആലപ്പുഴ പഞ്ചായത്ത് ജനസേവ കേന്ദ്രത്തില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍
കര്‍ക്കടകത്തിന് 'കള്ളക്കര്‍ക്കടക' മെന്ന പേര് വരാന്‍ കാരണം ഇതാണ്
കേരളത്തില്‍ കനത്ത മഴ ലഭിക്കുന്ന മാസമാണ് കര്‍ക്കടകം. അപ്രതീക്ഷിതമായി മഴ പെയ്യുന്നു എന്നതിനാല്‍ 'കള്ളക്കര്‍ക്കടകം' എന്ന ചൊല്ലുതന്നെ നിലവിലുണ്ട്. അതിനാല്‍ 'മഴക്കാല രോഗങ്ങള്‍' ഈ കാലഘട്ടത്തില്‍ കൂടുതലായി ഉണ്ടാകുന്നു. കാര്‍ഷിക മേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാല്‍ 'പഞ്ഞമാസം' എന്നും വിളിക്കപ്പെടുന്നു.
ഹൈന്ദവ കുടുംബങ്ങളിലും ക്ഷേത്രങ്ങളിലും നടത്തിവരുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന രാമായണം വായന ഈ മാസമാണ് നടത്താറുള്ളത്. അതോടൊപ്പം ചിലര്‍ വ്രതമെടുക്കുന്നു. അതിനാല്‍ കര്‍ക്കടകത്തിനെ രാമായണമാസം എന്നും അറിയപ്പെടുന്നു. തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രം കേന്ദ്രീകരിച്ചു നടക്കുന്ന പ്രസിദ്ധമായ 'നാലമ്പലദര്‍ശനം' എന്ന തീര്‍ത്ഥാടനം ഈ മാസത്തിലാണ് നടക്കാറുള്ളത്. പണ്ട് കാലത്ത് സ്ത്രീകള്‍ ദശപുഷ്പം ചൂടിയിരുന്നതും ഈ കാലത്താണ്.