തമിഴ്‌നാട്ടിൽ ഏറ്റവുമധികം നികുതിയടയ്ക്കുന്ന വ്യക്തിയായി രജനീകാന്ത്: സർട്ടിഫിക്കറ്റ് കൈപ്പറ്റി മകൾ ഐശ്വര്യ

അഭിറാം മനോഹർ| Last Modified ചൊവ്വ, 26 ജൂലൈ 2022 (14:45 IST)
തമിഴ്‌നാട്ടിൽ ഏറ്റവുമധികം നികുതിയടയ്ക്കുന്ന വ്യക്തിയായി നടൻ രജനികാന്ത്. ഇൻകം ടാക്സ് ദിനത്തോട് അനുബന്ധിച്ച് ഇന്നലെ ചെന്നൈയിൽ നടന്ന ചടങ്ങിൽ ആദായവകുപ്പ് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. രജനികാന്തിന് പകരം മകൾ രജനികാന്താണ് സർട്ടിഫിക്കറ്റ് കൈപ്പറ്റിയത്.

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നികുതിദായകൻ്റെ മകൾ എന്ന നേട്ടത്തിൽ അഭിമാനിക്കുന്നുവെന്ന് ഐശ്വര്യ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.അപ്പയെ ആദരിച്ചതിന് തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും ആദായ നികുതി വകുപ്പിന് ഒരുപാട് നന്ദി. ഐശ്വര്യ ട്വീറ്റ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :