രേണുക വേണു|
Last Modified വെള്ളി, 14 ജൂലൈ 2023 (14:21 IST)
കര്‍ക്കടക വാവ് പ്രമാണിച്ച് ജൂലൈ 17 തിങ്കളാഴ്ച സംസ്ഥാനത്ത് അവധി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അന്നേ ദിവസം അവധിയായിരിക്കും. ബാങ്കുകള്‍ക്ക് അവധി ബാധകമല്ല.
ജൂലൈ 17 നാണ് കര്‍ക്കടക മാസം ഒന്നാം തിയതി. ജൂലൈ 16 ഞായറാഴ്ചയാണ് കര്‍ക്കടക സംക്രാന്തി (കര്‍ക്കടകം ഒന്നിന്റെ തലേന്ന്). രാമായണ മാസം, പഞ്ഞ മാസം, പുണ്യമാസം എന്നീ പേരുകളിലെല്ലാം കര്‍ക്കടക മാസം അറിയപ്പെടുന്നു. മലയാള മാസങ്ങളിലെ അവസാന മാസമാണ് കര്‍ക്കടകം. ഓഗസ്റ്റ് 16 ബുധനാഴ്ചയാണ് കര്‍ക്കടകം 31. ഓഗസ്റ്റ് 17 വ്യാഴാഴ്ച ചിങ്ങ മാസം പിറക്കും.