ഫോൺ നൽകിയില്ല, പിണങ്ങി വിദ്യാർത്ഥിനി ജീവനൊടുക്കി

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 13 ജൂലൈ 2023 (16:10 IST)


തിരുവനന്തപുരം: മൊബൈൽ ഫോൺ കൊടുത്തു വിടാത്ത വിഷമത്തിൽ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലരാമപുരം അയണിമൂട് തേരിക്കവിളയിൽ പരേതനായ സജു - സന്ധ്യ ദമ്പതികളുടെ മകൾ ആരതി (14) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.

നേമം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച ആരതി. കഴിഞ്ഞ ദിവസം സന്ധ്യയ്ക്കാണ് ആരതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. വീട്ടുകാർ ഫോൺ നൽകാത്തതിന്റെ വിഷമത്തിലാണ് ഈ കടുംകൈ ചെയ്തത് എന്നാണു നരുവാമൂട് പോലീസ് പറഞ്ഞത്. സഹോദരി : അശ്വതി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :