കരിപ്പൂര്‍ വെടിവെപ്പ്: സിഐഎസ്എഫ് ജവാന്‍മാരുടെ അറസ്‌‌റ്റ് ഇന്നുണ്ടാകും

കരിപ്പൂര്‍ വെടിവെപ്പ് , സിഐഎസ്എഫ് , പൊലീസ് , അറസ്‌റ്റ്
കോഴിക്കോട്| jibin| Last Modified ബുധന്‍, 17 ജൂണ്‍ 2015 (07:55 IST)
കരിപ്പൂര്‍ വെടിവെപ്പിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ ഒമ്പതു സിഐഎസ്എഫ് ജവാന്‍മാരെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും.
സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരിച്ചറിഞ്ഞ ഒമ്പതു ജവാന്‍മാരെയാണ് നിയമനടപടിക്ക് വിധേയരാക്കുന്നത്.

വിമാനത്താവളത്തിലെ ഓഫീസുകളും അഗ്‌നിശമനസേനയുടെ വാഹനങ്ങളും ഉപകരണങ്ങളും അടിച്ചുതകര്‍ത്തതിലാണ് ഒമ്പതു ജവാന്‍മാര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്. ഇവരെ 24 മണിക്കൂറിനുള്ളില്‍ വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കരിപ്പൂരിലെ സിഐഎസ്എഫ് ഡെപ്യൂട്ടികമാണ്ടന്റിന് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് അറസ്റ്റുണ്ടാകുമെന്ന് വിലയിരുത്തുന്നത്.

അമ്പത്തിമൂന്നരലക്ഷം രൂപയുടെ നാശനഷ്ടമാണ് ജവാന്‍മാര്‍ ഉണ്ടാക്കിയതെന്നാണ് പൊലീസിന്റെ കണക്ക്. ഈ സംഖ്യ അടച്ചാല്‍ മാത്രമെ അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കൂ. ഇതേകുറ്റത്തിന് ഞായറാഴ്ച നാലു ജവാന്മാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :