തിരുവനന്തപുരം|
VISHNU N L|
Last Modified തിങ്കള്‍, 15 ജൂണ്‍ 2015 (17:44 IST)
പൊലീസ് സ്റ്റേഷനുകളിൽ ഏതുസമയത്തും പരിശോധന നടത്താൻ അധികാരമുള്ള ആഭ്യന്തര പൊലീസ്
വിജിലൻസ് സെൽ പുനരുജ്‌ജീവിപ്പിച്ചു. എഡിജിപി: എസ്. അനന്തകൃഷ്ണനാണ് ചീഫ് വിജിലൻസ് ഓഫീസർ. ഐജി: സുരേഷ് രാജ് പുരോഹിത് ഉൾപ്പെടെ ആറ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി.
കേരളത്തിലെ പൊലീസ് സ്റ്റേഷനുകളെ സംബന്ധിച്ച് നിരവധി പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് പൊലീസ് വിജിലൻസ് സെൽ വീണ്ടും പ്രവർത്തനമാരംഭിക്കാൻ ഡിജിപി ടി.പി. സെൻകുമാർ നിർദേശം നൽകിയിരിക്കുന്നത്.