പൊലീസില്‍ പുതിയ വിജിലന്‍സ് സെല്ലിന് രൂപം നല്‍കി

 ടിപി സെന്‍കുമാര്‍ , വിജിലന്‍സ് സെല്‍ , പൊലീസ് , സര്‍ക്കുലര്‍
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 16 ജൂണ്‍ 2015 (08:34 IST)
സേനയെ അടിമുടി ഉടച്ചുവാര്‍ക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ പരിഷ്‌കാരങ്ങളുമായി എത്തിയിരിക്കുകയാണ് ഡിജിപി ടിപി സെന്‍കുമാര്‍. പൊലീസുകാര്‍ക്കിടയില്‍ അഴിമതി വ്യാപകമാകുന്നതായി വാര്‍ത്ത പരന്നതോടെ അഴിമതി തടയാന്‍ ലക്ഷ്യമിട്ട് ഡിജിപി പൊലീസില്‍ പുതിയ വിജിലന്‍സ് സെല്ലിന് രൂപം നല്‍കി. ഏഴംഗ സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. വിജിലന്‍സ് എഡിജിപി എസ് അനന്തകൃഷ്ണനെ ചീഫ് വിജിലന്‍സ് കമ്മീഷണറായി നിയമിക്കുകയും ചെയ്‌തു.

ഏഴംഗ സമിതിക്ക് സംസ്ഥാനത്തെ ഏത് പൊലീസ് സ്റ്റേഷനിലും ഏത് സമയത്തും പരിശോധന നടത്താന്‍ അധികാരമുണ്ട്. ഏഴംഗ സമിതി ആവശ്യപ്പെടുന്ന വിവരങ്ങള്‍ അതാത് പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ നല്‍കുകയും വേണം. പരിശേധന നടത്തി വിശദവിവരം ഉള്‍പ്പെടുത്തി കണ്ടെത്തുന്ന വിവരങ്ങള്‍ വച്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പിക്കുകയാണ് ചെയ്യുന്നത്.

കഴിഞ്ഞയാഴ്ച വാഹന പരിശോധനയ്ക്ക് ഡിജിപി സെന്‍കുമാര്‍ പുതിയ പരിഷ്‌കാരങ്ങള്‍ വരുത്തിയിരുന്നു. കൂടാതെ സേനയിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ വ്യക്തമാക്കി സര്‍ക്കുലര്‍ ഇറക്കുകയും ചെയ്‌തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :