കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടരക്കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (08:34 IST)
കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടരക്കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. 4.9 കിലോ സ്വര്‍ണ്ണ മിശ്രിതമാണ് വിമാനത്താവളത്തില്‍ പിടികൂടിയത്. കസ്റ്റംസ് ആണ് സ്വര്‍ണം പിടിച്ചെടുത്തത്. വിമാന ജീവനക്കാരുടെ സഹായത്തോടെ സ്വര്‍ണം കടത്താനായിരുന്നു ശ്രമം.

ഇന്‍ഡിഗോ എയര്‍ലൈന്‍സ് സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സാജിദ് റഹ്മാന്‍, കസ്റ്റമര്‍ സര്‍വീസ് ഏജന്റ് സമില്‍ എന്നിവരാണ് പിടിയിലായത്. സ്വര്‍ണം കടത്തിയ യാത്രക്കാരനെ കണ്ടെത്താനായില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :