'കുറച്ച് അറ്റകുറ്റപ്പണികള്‍ ബാലന്‍സ് ഉണ്ട്';ഗോള്‍ഡ് റിലീസിനെക്കുറിച്ച് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (17:05 IST)
അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ് റിലീസിനായി കാത്തിരിക്കുകയാണ് മലയാള സിനിമ ലോകം. പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്ന സിനിമ ഓണത്തിന് പ്രദര്‍ശനത്തിന് എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് മാറ്റി.പുതിയ റിലീസ് തീയതി എപ്പോള്‍ എന്ന ചോദ്യം സംവിധായകനോട് തന്നെ ചോദിച്ചിരിക്കുകയാണ് ആരാധകര്‍. അതിനെല്ലാം അല്‍ഫോണ്‍സ് മറുപടിയും നല്‍കി.''കുറച്ചുകൂടി വര്‍ക്ക് തീരാനുണ്ട് ബ്രോ. കുറച്ച് സിജി. കുറച്ച് മ്യൂസിക്, കുറച്ച് കളറിംഗ്.. കുറച്ച് അറ്റകുറ്റപ്പണികള്‍ ബാലന്‍സ് ഉണ്ട്. അത് തീരുമ്പോള്‍ തന്നെ ഞാന്‍ ഡേറ്റ് പറയാം. അതുവരെ ക്ഷമിക്കണം ബ്രോ'-അല്‍ഫോന്‍സ് പുത്രന്‍ ആരാധകന് മറുപടിയായി കുറിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :