രേണുക വേണു|
Last Modified വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (08:18 IST)
Neeraj Chopra: ഡയമണ്ട് ലീഗില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് ചരിത്രനേട്ടം. ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് 23 കാരനായ നീരജ്. ഒളിംപിക്‌സ് മെഡലിനോളം വിലയുള്ള നേട്ടമാണ് ഡയമണ്ട് ലീഗില്‍ നീരജിന്റെ പേരില്‍ കുറിക്കപ്പെട്ടത്. 88.44 മീറ്റര്‍ ദൂരം ജാവലിന്‍ എറിഞ്ഞാണ് നീരജ് ഡയമണ്ട് ലീഗില്‍ സ്വര്‍ണം നേടിയത്. ഈ സീസണില്‍ നീരജ് തുടര്‍ച്ചയായ ആറാം തവണയാണ് 88 മീറ്ററിലധികം ദൂരം കണ്ടെത്തുന്നത്.