കരിപ്പൂർ വിമാനാപകടം: ബ്ലാക് ബോക്സ് പരിശോധനയ്ക്കായി ഡൽഹിയിലേയ്ക്ക് അയച്ചു

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 9 ഓഗസ്റ്റ് 2020 (12:22 IST)
കരിപ്പൂര്‍: കരിപ്പൂരില്‍ അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്സ് വിമാനത്തിന്റെ ബ്ലാക് ബോക്‌സ് വിശദ പരിശോധനകൾക്കായി ഡല്‍ഹിയിലേയ്ക്ക് അയച്ചു. ഡിജിസിഎ ലാബില്‍ ബ്ലാക് ബോക്‌സ് വിശദമായ പരിശോധനക്ക് വിധേയമാക്കും. ഇതിന് ശേഷമേ വിമാന ദുരന്തത്തിന്റെ വ്യക്തമായ കാരണം അറിയാനാകൂ. ഇന്നലെ തന്നെ ബ്ലാക് ബോക്സും, കോക്‌പിറ്റ് വീഡിയോ റെക്കോർഡറും കണ്ടെടുത്തിരുന്നു.


അപകടമുണ്ടായ അമയം വിമാനം എത്ര വേഗത്തിലായിരുന്നു, എയര്‍ ട്രാഫിക് കണ്‍ട്രോളുമായി അവസാനമായി നടത്തിയ സംഭാഷണങ്ങള്‍, പൈലറ്റുമാരുടെ സംസാരം തുടങ്ങിയ നിര്‍ണായക വിവരങ്ങളുടെ റെക്കോര്‍ഡ് ബ്ലാക് ബോക്‌സിലുണ്ടാകും. കനത്ത മഴ മൂലം റണ്‍വേ കാണാന്‍ പ്രയാസമുണ്ടെന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിച്ചിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :