1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Karinchola

കട്ടിപ്പാറയിൽ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി, മരണ സംഖ്യ 13 ആയി

വാർത്ത
കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറയിൽ ഉരുൾപൊട്ടലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇനി ഒരാളുടെ മൃതദേഹം കൂടി കണ്ടെത്താനുണ്ട്. ഇതിനായി സ്‌കാനര്‍ ഉപയോഗിച്ചുള്ള തിരച്ചിൽ തുടരുകയാണ്. ഇതോടെ മരണ സംഖ്യ 13 ആയി
 
ഇന്നലെ നടന്ന തിരച്ചിലിൽ മൂന്നു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകരെ പ്രത്യേക ടീമുകളാക്കി തിരിച്ചുള്ള തിരച്ചിൽ ഇന്നും തുടരുകയാണ്. ഇടക്കിടെ മഴ പെയ്യുന്നത് രക്ഷാ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നുണ്ട്.  
 
ഗവ. യു.പി സ്കൂള്‍ വെട്ടിയൊഴിഞ്ഞതോട്ടം, ചുണ്ടന്‍കുഴി സ്കൂള്‍, കട്ടിപ്പാറ നുസ്രത്ത് സ്കൂള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടരുകയാണ്. 
 
അടുത്ത ലേഖനം
‘ഫിറ്റ്‌ലസ് ചലഞ്ചിന്റെ തിരക്കിലാണെന്ന് അറിയാം, എങ്കിലും ചുറ്റുമൊന്ന് നോക്കാന്‍ സാധിക്കുമോ’; കെജ്‌രിവാള്‍ വിഷയത്തില്‍ മോദിയെ പരിഹസിച്ച് പ്രകാശ് രാജ്