1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kochi Metro

കൊച്ചി മെട്രോക്ക് ഞായാറാഴ്ച ഒന്നാം പിറന്നാൾ

വാർത്ത
കേരളത്തിന്റെ അഭിമാന മെട്രോക്ക് ഞായറാഴ്ച ഒന്നാം പിറന്നാൾ. കഴിഞ്ഞ വർഷം ജൂൺ 17നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആലുവയിൽ നിന്നും പാലാരിവട്ടം വരേയുള്ള മെട്രൊ ഉദ്ഘാടനം നിർവ്വഹിച്ചത്. ഒന്നാം പിറന്നാളിന്റെ ഭാഗമായി നിരവധി പരിപാടികളാണ് കെ എം ആർ എൽ സംഘടിപ്പിക്കുന്നത്. 
 
ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി. ഉച്ചക്ക് 2.30 മുതൽ ഇടപ്പള്ളി, ആലുവ സ്റ്റേഷനുകളിൽ സാംസ്കാരിക പരിപാടികൾ അരങ്ങേറും. മഹാരാജാസ് അടക്കമുള്ള മറ്റു സ്റ്റേഷനുകളിൽ വീവിധ കോളേജ് സംഘങ്ങളുടെ നേതൃത്വത്തിലും പരിപാടികൾ നടക്കും.  
 
പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് പൊതു ജനങ്ങൾക്കായി മെട്രോ തുറന്നു കൊടുത്ത ജൂൺ 19ന് സൌജന്യ യാത്രയും കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ ഒരുക്കിയിട്ടുണ്ട്.
About Writer
Sumeesh
അടുത്ത ലേഖനം
‘ഫിറ്റ്‌ലസ് ചലഞ്ചിന്റെ തിരക്കിലാണെന്ന് അറിയാം, എങ്കിലും ചുറ്റുമൊന്ന് നോക്കാന്‍ സാധിക്കുമോ’; കെജ്‌രിവാള്‍ വിഷയത്തില്‍ മോദിയെ പരിഹസിച്ച് പ്രകാശ് രാജ്