1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Klyani Priyadarsan

ആദ്യ സിനിമയിൽ തന്നെ ഫിലിം ഫെയർ പുരസ്കാരം; കല്യാനി പ്രിയദർശന് അഭിനന്ദനമറിയിച്ച് മോഹൻലാൽ

വാർത്ത
തന്റെ ഉറ്റ സുഹൃത്തിന്റെ മകൾ കല്യാണി പ്രിയദർശന്റെ സിനിമയിലെ ആദ്യ പുരസ്കാരത്തിന് അഭിനന്ദനവുമായി മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ. ഹലോ എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം കല്യണിക്കാണ്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് മോഹൻലാൽ കല്യാണിക്ക് അഭിനന്ദനമറിയിച്ചത്. 
 
‘ആദ്യ സിനിമക്ക് തന്നെ മികച്ച പുതുമുഖ നായികക്കുള്ള ഫിലിം ഫെയർ അവാർഡ് സ്വന്തമാക്കിയ കല്യാണി പ്രിയദർശന് അഭിനന്ദനങ്ങൾ‘ മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. 
 
സുര്യ നായകാനായ 24 എന്ന ചിത്രത്തിന്റെ സംവിധായകനായ  
വിക്രം കുമാറാണ് ഹലോ എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. അഖിൽ അഖിനേനി നായകനായ ചിത്രം നിർമ്മിച്ചത് പിതാവായ നാഗാർജ്ജുനയാണ്. കല്യാണിയുടെ പുതിയ തെലുങ്ക് ചിത്രത്തിന്റെ പ്രി പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞു.
അടുത്ത ലേഖനം
‘അമേരിക്കയിലെ പെൺവാണിഭ സംഘത്തിലേക്ക് എന്നെ ക്ഷണിച്ചിരുന്നു’; പിടിയിലായ വേശ്യാലയം നടത്തിപ്പുകാരായ ഇന്ത്യന്‍ ദമ്പതികളെക്കുറിച്ച് ശ്രീറെഡ്ഡി