അനുബന്ധ വാര്‍ത്തകള്‍
- പ്ലസ് ടു വിദ്യാർത്ഥിയെ അഞ്ച് പേർ ചേർന്ന് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, എതിർത്ത വിദ്യാർത്ഥിയുടെ മലദ്വാരത്തിൽ ഇരുമ്പ് ദണ്ട് കയറ്റി
- ആന്റീ ബയോട്ടിക്കുകൾ ഉപയോഗിക്കുമ്പോൾ ഇവ കഴിച്ചു കൂടാ
- ഒരു ദിവസം വിളക്ക് കൊളുത്തുന്നത് മുടങ്ങിയാൽ ?
- പി വി അൻവറിന്റെ വാട്ടർ തീം പാർക്കിന് സ്റ്റോപ്പ് മെമ്മോ
- ‘ആരോഗ്യ രംഗത്തെ കേരളാ മോഡൽ തിരിച്ചെത്തിയതിന്റെ ദൃഷ്ടാന്തമായിരുന്നു നിപാ വൈറസിനോടുള്ള നമ്മുടെ യുദ്ധം‘: മുഖ്യമന്ത്രി
‘ഈ രാജാവിന്റെ മകളായി പിറന്നതിൽ ഓരോ ദിവസവും ഞാൻ അഭിമാനിക്കുന്നു‘ രജനികാന്തിന് ഫാദേഴ്സ് ഡേ ആശംസകൾ നേർന്ന് മകൾ സൌന്ദര്യ
ഫാദേഴ്സ് ഡേയിൽ അച്ഛൻ രജനീകാന്തിനെ രാജാവെന്ന് വാഴ്ത്തി മകളും സംവിധായികയുമായ സൌന്ദര്യ. തന്റെ ട്വിറ്ററിലൂടെയാണ് സൌന്ദര്യ രജനികാന്തിന് ആശംസംകൾ അറിയിച്ചത്. രജനികാന്തിന്റെ പഴയകാല ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു സൌന്ദര്യയുടെ കുറിപ്പ്.
‘എനിക്ക് അറിയാവുന്നതിലും വച്ച് ഏറ്റവും മഹാനായ മനുഷ്യൻ. ഒരേയൊരു രാജാവ്. പറയുന്നതെന്തോ അത് ജീവിതം കൊണ്ട് കാണിച്ചയാൾ. സത്യസന്ധതയും ആത്മാർത്ഥതയും കഠിനാദ്വാനവും മാത്രം അറിയുന്നയാൾ. ഞാൻ അനുഗ്രഹീതയാണ്. ഈ രാജാവിന്റെ മകളായി പിറന്നതിൽ ഓരോ ദിവസവും ഞാൻ അഭിമാനിക്കുന്നു. അതേ നാനൊരു രാജകുമാരിയാണ്. ഹാപ്പി ഫാദേഴ്സ് ഡേ അപ്പാ. ഐ ലവ് യു സോമച്ച്’ സൌന്ദര്യ ട്വിറ്ററിൽ കുറിച്ചു.