1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Karat Razak MLA Response on Customs Report

കാരാട്ട് ഫൈസൽ അയൽവാസി മാത്രം; സ്വർണക്കടത്ത് പ്രതികളുമായി ബന്ധമില്ല: കാരാട്ട് റസാഖ് എംഎൽഎ

വാർത്തകൾ
സന്ദീപ് നായരുമായോ സ്വർണക്കടത്ത് കേസിലെ മറ്റു പ്രതികളുമായോ തനിയ്ക്ക് യതൊരു ബന്ധവുമില്ലെന്ന് കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖ്. ജീവിതത്തിൽ ഇതുവരെ ഇത്തരം ആളുകളുമായി ഒരു ബന്ധവും പുലർത്തിയിട്ടില്ല ആർക്കോവേണ്ടി അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണ് എന്നും കാരാട്ട് റസാഖ് പറഞ്ഞു. കാരട്ട് ഫൈസലിനും റസാഖിനും വേണ്ടിയാണ് സന്ദീപ് നായർ സ്വർണം കടത്തിയിരുന്നത് എന്ന സന്ദീപിന്റെ ഭാര്യ പറഞ്ഞതായുള്ള മൊഴി പുറത്തുവന്നതിന് പിന്നാലെയാണ് എംഎൽഎയുടെ പ്രതികരണം.
 
എനിയ്ക്ക് സ്വർണക്കടത്ത് എന്ന ബിസിനസ് ഇല്ല. അതുകൊണ്ട് ഭയപ്പെടേണ്ട സാഹചര്യമില്ല. സ്വർണക്കടത്ത് കേസിലെ പ്രതികളെ മാധ്യമങ്ങളിൽ കണ്ടുള്ള പരിചയം മാത്രമാണുള്ളത്. തനിയ്ക്കെതിരെ പല ഭാഗത്തുനിന്നും ഗൂഢാലോചന നടക്കുന്നുണ്ട്. അതിനുപിന്നിൽ ആരാണെന്ന് ഇപ്പോൾ വ്യക്തമാക്കുന്നില്ല. കാരാട്ട് ഫൈസൽ അയ‌ൽവാസിയും കൊടുവള്ളി മുനിസിപ്പാലിറ്റി കൗൺസിലറുമാണ്. അതുകൊൺറ്റ് അറിയാം. ആ രീതിയിൽ ബന്ധവുമുണ്ട്. അദ്ദേഹത്തിന്റെ ബിസിനസ് എന്താണെന്ന് പരിശോധിയ്ക്കാൻ ഇല്ല. ഒരു അന്വേഷണം ഏജൻസിയും തന്നെ ബന്ധപ്പെട്ടിട്ടില്ല എന്നും കാരാട്ട് റസാഖ് എംഎൽഎ പറഞ്ഞൂ.    
About Writer
വെബ്ദുനിയ ലേഖകൻ