അനുബന്ധ വാര്‍ത്തകള്‍
- വെറും മൂന്നുലക്ഷം രൂപയ്ക്ക് കുഞ്ഞൻ ഇലക്ട്രിക് കാർ, മഹീന്ദ്രയുടെ 'ആറ്റം' ഒരുങ്ങുന്നു, വീഡിയോ !
- ഹൈദെരാബാദിനെതിരെ ഗെയിൽ കളിയ്ക്കണം എന്ന് ആഗ്രഹിച്ചു, പക്ഷേ...: കാരണം വെളിപ്പെടുത്തി പഞ്ചാബ് പരിശീലകൻ അനിൽ കുംബ്ലെ
- പഞ്ചാബിന് പിഴച്ചത് എവിടെ ? ഇക്കാര്യങ്ങൾ പ്രധാനം, ഇനിയുള്ള മത്സരങ്ങൾ നിർണായകം
- കൊലക്കേസ് പ്രതിയ്ക്ക് വയസ് 55: പക്ഷേ ജുവനൈൽ ജസ്റ്റിസ് ബോർഡ് ശിക്ഷ വിധിയ്ക്കണമെന്ന് സുപ്രീം കോടതി !
- രാജ്യത്ത് കൊവിഡ് ബാധിതർ 69 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 70,496 പേർക്ക് രോഗബാധ
64 മെഗാപിക്സൽ ക്വാഡ് ക്യാമറ, സ്നാപ്ഡ്രാഗൺ 662 പ്രൊസസർ, 18W ഫാസ്റ്റ് ചാർജിങ്: റിയൽമി 7i എത്തി, വില വെറും 11,999
മികച്ച ഫീച്ചറുകളുമായി ഒരു ബഡ്ജറ്റ് ലെവൽ സ്മാർട്ട്ഫോണിനെ കൂടി ഇന്ത്യൻ വിപണിയിലെത്തിച്ച് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി, റിയൽമി 7 സീരിസിൽ റിയൽമി 7i എന്ന സ്മാർട്ട്ഫോണിനെയാണ് പുതുതായി കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിയ്ക്കുന്നത്. 4 ജിബി റാം 64 ജിബി സ്റ്റോറേജ്, 4 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് സ്മാർട്ട്ഫോൺ വിപണിയിൽ എത്തിയിരിയ്ക്കുന്നത്. അടിസ്ഥാന വകഭേതത്തിന് 11,999 രൂപയും, ഉയർന്ന പതിപ്പിന് 12,999 രൂപയുമാണ് വില.
ഈ മാസം 16 മുതല്‍ ഫ്ലിപ്കാര്‍ട്ട്, റിയല്‍മി.കോം എന്നിവയിലൂടെ റിയൽമി 7 സീരീസിലെ പുതിയ ഫോൺ വിൽപ്പനയ്ക്കെത്തും. 6.5 ഇഞ്ചിന്റെ HD പ്ലസ് പഞ്ച്‌ഹോൾ ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. കോർണിങ് ഗൊറില്ല ഗ്ലാസിന്റെ സംരക്ഷണവും ഡിസ്പ്ലേയ്ക്കുണ്ട്. 64 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറകളാണ് ഫോണിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്. 8 എംപി, 2 എംപി, 2 മെഗാപിക്സൽ എന്നിങ്ങനെയാണ് ക്വാഡ് ക്യാമറയിലെ മറ്റു സെൻസറുകൾ.
16 മെഗാപിക്സലാണ് സെൽഫി ക്യാമറ. ക്വാൽകോമിന്റെ ഒക്ടാകോർ സ്നാപ്ഡ്രാഗൺ 662 പ്രോസസറാണ് സ്മാർട്ട്ഫോണിന് കരുത്തുപകരുക. ആൻഡ്രോയിഡ് 10ലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 18W ഫാസ്റ്റ് ചാർജിങ് സംവിധാനത്തോടെയുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി 7i യിൽ നൽകിയിരിയ്ക്കുന്നത്.