1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur local news

കണ്ണൂരില്‍ ഭര്‍തൃസഹോദരന്‍ തീ കൊളുത്തിയ യുവതി മരിച്ചു

Kannur
കണ്ണൂരില്‍ ഭര്‍തൃസഹോദരന്‍ തീ കൊളുത്തിയ യുവതി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്  മരിച്ചത്. പത്തായക്കുന്നിലെ ശ്രീനാരായണത്തില്‍ രജീഷിന്റെ ഭാര്യ സുബിന(35) ആണ് മരിച്ചത്.
 
അതേസമയം ഭാര്യയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ശരീരത്തില്‍ അന്‍പത് ശതമാനത്തോളം പൊള്ളലേറ്റ രജീഷ് (43)ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സുബിനയെ പൊള്ളലേല്‍പ്പിച്ച ശേഷം മുറിയില്‍ കയറി തൂങ്ങിയ രജീഷിന്റെ ജേഷ്ഠന്‍ രഞ്ജിത്ത്( 47) ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ മരിച്ചിരുന്നു.
അടുത്ത ലേഖനം
പനിച്ച് വിറച്ച് സംസ്ഥാനം; ഇന്ന് പനിബാധിച്ചത് 12,694 പേര്‍ക്ക്