കാറിന് കമ്പനി പറഞ്ഞ മൈലേജ് ഇല്ല; മൂന്നുലക്ഷം രൂപ കാറുടമ്മയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 3 ഡിസം‌ബര്‍ 2022 (15:38 IST)


കാറിന് കമ്പനി പറഞ്ഞ മൈലേജ് ഇല്ലാത്തതിനെ തുടര്‍ന്ന് മൂന്നുലക്ഷം രൂപ കാറുടമ്മയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. തൃശൂര്‍ സ്വദേശിനി സൗദാമിനിക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതിവിധി. 310000 രൂപ കാറുടമയ്ക്ക് നഷ്ടപരിഹാരം നല്‍കാനാണ് തൃശ്ശൂര്‍ ഉപഭോക്തൃ കോടതി വിധിച്ചത്. 32 കിലോമീറ്റര്‍ ഓടാന്‍ കഴിയുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്.

എന്നാല്‍ കാറിനു മൈലേജ് 20 കിലോമീറ്റര്‍ താഴെയേയുള്ളുവെന്ന് പരാതിയില്‍ പറയുന്നു. ഇതുസംബന്ധിച്ച് ബ്രോഷറിലെ വിവരങ്ങള്‍ തെളിവായി വന്നു. എട്ടു ലക്ഷം രൂപ മുടക്കി 2014 ലാണ് സൗദാമിനി ഫോഡിന്റെ കാര്‍ സ്വന്തമാക്കിയിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :