അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 3 ഡിസം‌ബര്‍ 2022 (14:09 IST)
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ഊത്തുക്കുഴി സ്വദേശി ലക്ഷ്മണന്‍ (41) ആണ് മരിച്ചത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ആനയുടെ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം.

ദിവസങ്ങളായി പ്രദേശത്ത് കാട്ടാനയുടെ ശല്യമുണ്ടായിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. അട്ടപ്പാടിയില്‍ നാല് മാസത്തിനിടെ നാല് പേരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :