കണ്ണൂരില്‍ എസ്ഡിപിഐ പതാക എന്നു കരുതി പോര്‍ച്ചുഗല്‍ പതാക കീറിയ യുവാവ് പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 17 നവം‌ബര്‍ 2022 (08:29 IST)
കണ്ണൂരില്‍ എസ്ഡിപിഐ പതാക എന്നു കരുതി പോര്‍ച്ചുഗല്‍ പതാക കീറിയ യുവാവ് പിടിയില്‍. കണ്ണൂര്‍ പാനൂര്‍ വൈദ്യര്‍ പീടികയില്‍ ദിലീപിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഇയാള്‍ക്കെതിരെ പൊതുശല്യം ഉണ്ടാക്കിയതിനാണ് കേസ്.

രണ്ടുദിവസം മുന്‍പാണ് പാനൂര്‍ വൈദ്യര്‍ പീടികയില്‍ സ്ഥാപിച്ച പോര്‍ച്ചുഗല്‍ പതാക ഇയാല്‍ കീറിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :