1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad local news

പാലക്കാട് ജില്ലയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചരണം നടത്താന്‍ 96 ഇടങ്ങള്‍

Palakkade
പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടി പ്രചരണങ്ങള്‍ നടത്തുന്നതിനും മീറ്റിങ്ങുകള്‍ നടത്തുന്നതിനുമായി 96 ഇടങ്ങള്‍ നിശ്ചയിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് ഉത്തരവിട്ടു. മുന്‍പ് 22 സ്ഥലങ്ങളാണ് നിശ്ചയിച്ചിരുന്നത്. 
 
എന്നാല്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായി ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കൂടുതല്‍ സ്ഥലങ്ങള്‍ അനുവദിക്കണമെന്ന രാഷ്ട്രീയ കക്ഷി നേതാക്കളുടെ ആവശ്യത്തെത്തുടര്‍ന്നാണ് ഓരോ നിയമസഭാ മണ്ഡലത്തിലും എട്ട് വീതം പൊതുഇടങ്ങള്‍ കൂടി നിശ്ചയിച്ചത്.
അടുത്ത ലേഖനം
"ധർമ്മടത്ത് ധർമസങ്കടത്തിൽ യു‌ഡിഎഫ്" മുഖ്യമന്ത്രി പിണറായി വിജയൻ പത്രിക സമർപ്പിച്ചു