അനുബന്ധ വാര്‍ത്തകള്‍
- മഴക്കെടുതി: മലപ്പുറത്ത് 15ക്യാമ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു
- കൊവിഡിനെയും മഴയേയും വകവയ്ക്കാതെ അപകടസ്ഥലത്ത് മതില് ചാടിക്കടന്നെത്തിയത് നാട്ടുകാര്‍; ബ്ലഡ് ബാങ്കുകള്‍ നിറഞ്ഞത് നിമിഷ നേരം കൊണ്ട്
- തൃശൂരില്‍ ശനിയാഴ്ച റെഡ് അലേര്‍ട്ട്; അതിതീവ്ര മഴയ്ക്ക് സാധ്യത
- കനത്തമഴയില്‍ തിരുവനന്തപുരം ജില്ലയില്‍ പൂര്‍ണമായും തകര്‍ന്നത് 37 വീടുകള്‍; ഭാഗീകമായി തകര്‍ന്നത് 182 വീടുകള്‍
- രാജമല ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ അഞ്ചുലക്ഷം രൂപ ആശ്വാസധനമായി സര്‍ക്കാര്‍ നല്‍കും: മുഖ്യമന്ത്രി
കാലവര്‍ഷം ശക്തം: കണ്ണൂരിലെ കരുവാരക്കുണ്ടില്‍ 110 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു
കണ്ണൂര്‍ ജില്ലയില്‍ കാലവര്‍ഷം ശക്തമായിരിക്കെ കരുവാരക്കുണ്ടില്‍ ദുരന്ത നിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി 110 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കേരള എസ്റ്റേറ്റ് വില്ലേജിലെ 29 കുടുംബങ്ങളെ കരുവാരക്കുണ്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ക്യാമ്പിലേക്കും 69 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും വാടക വീടുകളിലേക്കുമാണ് മാറ്റിയത്.
കരുവാരക്കുണ്ട് വില്ലേജിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 12 കുടുംബങ്ങളേയും ബന്ധുവീടുകളിലേക്കും വാടക വീടുകളിലേക്കുമായി മാറ്റി. മേഖലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് ഒലിപ്പുഴയില്‍ ജലവിതാനം ഉയര്‍ന്നിട്ടുണ്ട്.
ഉയര്‍ന്ന പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പഞ്ചായത്ത്, റവന്യൂ, പൊലീസ് വകുപ്പുകളുടെ നേതൃത്വത്തില്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ഉരുള്‍പ്പൊട്ടല്‍ ഭീഷണിയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നേരത്തെ നല്‍കിയിരുന്നു.