കനത്തമഴയില്‍ തിരുവനന്തപുരം ജില്ലയില്‍ പൂര്‍ണമായും തകര്‍ന്നത് 37 വീടുകള്‍; ഭാഗീകമായി തകര്‍ന്നത് 182 വീടുകള്‍

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ശനി, 8 ഓഗസ്റ്റ് 2020 (10:01 IST)
തിരുവനന്തപുരം ജില്ലയിലുണ്ടായ കനത്ത മഴയില്‍ 182 വീടുകള്‍ ഭാഗീകമായും 37 വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. വലിയതുറ യു.പി സ്‌കൂള്‍, ഫിഷറീസ് ടെക്ക്‌നിക്കല്‍ സ്‌കൂള്‍, പോര്‍ട്ട് ഗോഡൗണ്‍ 1, പോര്‍ട്ട് ഗോഡൗണ്‍ 2, എല്‍.എഫ്.എം.എസ്.സി എല്‍.പി സ്‌കൂള്‍, ബഡ്‌സ് സ്‌കൂള്‍, സെന്റ് ജോസഫ് ഹയര്‍സെക്കന്ററി സ്‌കൂള്‍ അഞ്ചുതെങ്ങ് എന്നിവിടങ്ങളിലായി ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.

154 കുടുംബങ്ങള്‍ ഉള്‍പ്പടെ 582 പേരെ ദുരിതാശ്വാസ ക്യാമ്പുകളില്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വലിയതുറ യു.പി. സ്‌കൂളിലാണ് ഏറ്റവുമധികം പേരെ മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. 317 പേര്‍ ഇവിടെ കഴിയുന്നുണ്ട്. ശുഖുമുഖത്ത് ഇന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ രണ്ടു വീടുകള്‍ ഭാഗീകമായി തകര്‍ന്നു. വര്‍ക്കല താലൂക്കില്‍ ആറ് വീടുകള്‍ക്കും ചിറയിന്‍കീഴ് താലൂക്കില്‍ നാല് വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മഴക്കെടുതിയില്‍ 5,348 ഹെക്ടര്‍ കൃഷിനാശം സംഭവിച്ചതായും ജില്ലാഭരണകൂടം അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :