1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur Hareesh Kadalayi

മകളുടെ കൂട്ടുകാരിക്ക് അശ്ളീല സന്ദേശം അയച്ച മധ്യവയസ്‌കൻ പിടിയിൽ

Kannur
കണ്ണൂർ: മകളുടെ കൂട്ടുകാരന് മൊബൈൽ ഫോൺ വഴി അശ്ളീല സന്ദേശം അയച്ച 52 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കടലായി സ്വദേശി ഹരീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ രക്ഷിതാവ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ്‌ ഇയാൾക്കെതിരെ കേസെടുത്തത്. അറസ്റ്റിലായ പ്രതിയെ മജിസ്‌ട്രേറ്റ് കോടതി പതിനാലു ദിവസത്തേക്ക് ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

എൽ.ഐ.സി ഏജന്റ് കൂടിയായ ഇയാൾ നിരവധി സ്ത്രീകൾക്കും കുട്ടികൾക്കും ഇത്തരം അശ്ളീല സന്ദേശങ്ങൾ, ചിത്രങ്ങൾ എന്നിവ അയച്ചിരുന്നതായും പോലീസ് കണ്ടെത്തി. മകളുടെ ഫോണിൽ നിന്നാണ് ഇയാൾ രഹസ്യമായി കൂട്ടുകാരിയുടെ ഫോൺ നമ്പർ കണ്ടെത്തി അശ്ളീല സന്ദേശം അയച്ചത്. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
കേരള‌ത്തിൽ ഏഴ് പേർക്ക് കൂടി ഒമിക്രോൺ: ആകെ രോഗികൾ 64