1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur covid death

കൊവിഡ് ബാധിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

Covid
കൊറോണ ബാധിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂര്‍ ആലക്കോട് തേര്‍ത്തല്ലിയില്‍ ജിമ്മി ജോസിന്റെ മകന്‍ ചെറുകരകുന്നേല്‍ ജോസന്‍ (13) ആണ് കൊറോണയെ തുടര്‍ന്ന് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിലായിരുന്നു അന്ത്യം.
 
ഈമാസം ആറിനായിരുന്നു കുട്ടിക്ക് കൊവിഡ് പരിശോധന നടത്തിയത്. എട്ടാം തിയതിയാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. കടുത്ത ശ്വാസമുട്ടുണ്ടായിരുന്നു. ആലക്കോട് സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജോസന്‍.
അടുത്ത ലേഖനം
എടിഎം മെഷിന്റെ തകരാര്‍ മൂലം ഉപഭോക്താവിന് പണം കിട്ടിയില്ലെങ്കില്‍ നഷ്ടപരിഹാരം!