വയലാർ അവാർഡ് ഏഴാച്ചേരി രാമചന്ദ്രന്

കെ ആര്‍ അനൂപ്| Last Modified ശനി, 10 ഒക്‌ടോബര്‍ 2020 (13:53 IST)
ഈ വർഷത്തെ വയലാർ അവാർഡ് ഏഴാച്ചേരി രാമചന്ദ്രന്. 'ഒരു വെർജീനിയൻ വെയിൽകാലം' എന്ന കൃതിക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത ശില്പവും അടങ്ങുന്നതാണ് അവാർഡ്.

ഡോ. കെ പി മോഹനൻ, ഡോ. എൻ മുകുന്ദൻ, ഡോ. അമ്പലപ്പുഴ ഗോപകുമാർ എന്നിവരാണ് അവാർഡ് നിർണയ കമ്മിറ്റി അംഗങ്ങൾ. വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് അവാർഡ് പ്രഖ്യാപിച്ചത്. 41 കവിതകളുടെ സമാഹാരമാണ് ഒരു വെർജീനിയൻ വെയിൽകാലം.


ചിത്രത്തിന് കടപ്പാട്: ഇന്ത്യന്‍ പനോരമഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :