കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 17പേര്‍ക്ക്; ആറുവാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍

ശ്രീനു എസ്| Last Updated: വ്യാഴം, 25 ജൂണ്‍ 2020 (14:24 IST)
കണ്ണൂര്‍ ജില്ലയില്‍ 17 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. മൂന്നു പേര്‍ വിദേശത്ത് നിന്നും 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 372 ആയി. ഇവരില്‍ 250 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവരില്‍ അഞ്ചു പേര്‍ ഇന്നലെയാണ് ഡിസ്ചാര്‍ജായത്.

വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരില്‍ പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ ആറ്
വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. മട്ടന്നൂര്‍ നഗരസഭയിലെ നാലാം വാര്‍ഡ്, ആലക്കോട് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ്, പിണറായി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ്, കൊട്ടിയൂര്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡ്, കരിവെള്ളൂര്‍ പെരളം പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ്, മുണ്ടേരി പഞ്ചായത്തിലെ ഏഴാം വാര്‍ഡ് എന്നിവയാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടത്. നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന പാപ്പിനിശ്ശേരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് പട്ടികയില്‍ നിന്ന് ഒഴിവാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :