അഭിറാം മനോഹർ|
Last Modified വ്യാഴം, 25 ജൂണ്‍ 2020 (09:56 IST)
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,922 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷത്തിനടുത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 418 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
നിലവിൽ 4,73,105പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 14894 പേർ ഇതുവരെ കൊറോണ ബാധിച്ച് മരിച്ചു. നിലവിൽ രോഗികളുടെ എണ്ണത്തിൽ
ഇന്ത്യ നാലാം സ്ഥാനത്താണെങ്കിലും അതിവേഗം രോഗം പടരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാമതാണ്.കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഒരു ലക്ഷത്തിലേറെ പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.നിലവില്‍ 1,86,514 പേരാണ് ഇന്ത്യയില്‍ ചികിത്സയിലുള്ളത്. 2,71,697 പേര്‍ രോഗമുക്തരായി.
രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. 6739 പേര്‍ മഹാരാഷ്ട്രയില്‍ മാത്രം മരിച്ചു. ഡല്‍ഹിയില്‍ 70,390 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1,42,900 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്.8,943 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 1735 മരണവും, 67,468 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തമിഴ്‌നാട്ടില്‍ 866 മരണവും റിപ്പോര്‍ട്ട് ചെയ്തു.