കണ്ണൂരില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 34 തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി

ശ്രീനു എസ്| Last Updated: ചൊവ്വ, 16 ജൂണ്‍ 2020 (10:50 IST)
കണ്ണൂര്‍ ജില്ലയില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 34 തദ്ദേശ സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി. ഇതുസംബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ
കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിറക്കി. ഇതില്‍ 28 തദ്ദേശ സ്ഥാപനങ്ങള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരില്‍ രോഗബാധ കണ്ടെത്തിയവയാണ്.

ഇവിടങ്ങളില്‍ കോവിഡ് പോസിറ്റീവായ രോഗികളുടെ വീടിന് 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ കണ്ടെത്തിയ ആറ് തദ്ദേശസ്ഥാപനങ്ങളിലെ ബന്ധപ്പെട്ട വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :