അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യ ചൈന അതിർത്തിയിൽ സൈനിക പിൻമാറ്റത്തിൽ ധാരണയായില്ല, 3 യുഎസ് വിമാന വാഹിനി കപ്പലുകൾ ഇന്തോ പസഫിക് മേഖലയിലേക്ക്
- അടിയന്തര സാഹചര്യങ്ങളിൽ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിയ്ക്കാം, ആവശ്യമെങ്കിൽ ദഹിപ്പിയ്ക്കാം, സർക്കുലർ പുറത്തിറക്കി തൃശൂർ അതിരൂപത
- ചാർട്ടേർഡ് വിമാനങ്ങളിൽ കേരളത്തിലെത്താൻ കൊവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് വേണം, ശനിയാഴ്ചമുതൽ നിർബന്ധം
- തുടർച്ചയായ പത്താംദിവസവും ഇന്ധന വിലയിൽ വർധന, പെട്രോൾ വില 76.99 രൂപയിലെത്തി
- കിടപ്പുമുറിയ്ക്ക് ഏത് നിറം നൽകണം ? വാസ്തു പറയുന്നത് ഇങ്ങനെ, അറിയൂ !
മദ്യക്കുപ്പികൾ പൈപ്പിലൂടെ താഴേയ്ക്ക്, പണം പൈപ്പിലൂടെ തന്നെ നൽകാം, വൈറലായി വീഡിയോ !
സാമൂഹിക അകലം പാലിച്ച് മദ്യം വിൽക്കുന്നതിന് ആപ്പ് ഉൾപ്പടെയുള്ള സംവിധാനങ്ങളാണ് കേരളം ഒരുക്കിയിരിയ്ക്കുന്നത്. എന്നാൽ പിവിസി പൈപ്പിലൂടെ ജീവനക്കാരുമായി സമ്പർക്കമില്ലാതെ മദ്യം വിതരണം ചെയ്യുന്നതിനുള്ള സംവിധാനം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാരീയിരിയ്ക്കുകയാണ്. ബീഹാറിലെ ഒരു മദ്യ വിതരണ ശാലയിൽനിന്നുമുള്ളതാണ് ഈ വീഡിയോ.
മദ്യം വാങ്ങാൻ എത്തുന്നവരുടെ മുന്നിലേക്ക് ഒരു പിവിസി പൈപ്പ് നീട്ടിവച്ചിരിരിക്കുന്നു. പണപ്പെട്ടി പോലെ പരുവപ്പെടുത്തിയ ഒരു കുപ്പി ഇതിലൂടെ താഴേയ്ക്ക് വരും ഈ കുപ്പിയിൽ പണം നിക്ഷേപിയ്ക്കാം. ശേഷം ഇതേ കുപ്പിയിൽ തന്നെ ബില്ലും ബാക്കിൽ തുകയും വാങ്ങുന്ന ആളിലേയ്ക്ക് വരും. പിന്നിട് ഇതേ പൈപ്പിലൂടെ തന്നെ മദ്യക്കുപ്പികൾ താഴേയ്ക്കെത്തും. ആനങ് മഹീന്ദ്രയാണ് ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവച്ചത്. ബുദ്ധിപരമെങ്കിലും പരിഷ്കൃതമല്ലാത്ത നീക്കമെന്നാണ് ആനന്ദ് മഹീന്ദ്ര ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ ഭാവിയില്‍ ഇതിന്റെ പരിഷ്കരിച്ച സംവിധാനം ഉണ്ടാക്കാം എന്നും ആനന് മഹിന്ദ്ര പറയുന്നു.
This clip’s been circulating for a bit. Clever,but crude,so it points to an opportunity for aesthetic ‘contactless’ storefront design. The future is Bluetooth-enabled shelf-browsing+chute-enabled cash exchange & delivery to your waiting hands/car. @PininfarinaSpA @tech_mahindra pic.twitter.com/gGF2jUYs7l
— anand mahindra (@anandmahindra) June 14, 2020