ആംബുലന്‍സ് മരത്തിലിടിച്ച് 3 പേര്‍ മരിച്ചു

ശ്രീനു എസ്| Last Updated: തിങ്കള്‍, 7 ജൂണ്‍ 2021 (11:23 IST)
കണ്ണൂരിലെ വാഹനാപകടത്തില്‍ ആംബുലന്‍സിലെ മൂന്നുപേര്‍ മരിച്ചു. എളയാവൂരിലാണ് ഇന്നുരാവിലെ അഞ്ചരയോടെ സംഭവം നടന്നത്. അപകടത്തില്‍ പയ്യാവൂര്‍ ചൂണ്ടുപറമ്പ് സ്വദേശികളായ ബിജോ(45), സഹോദരി റെജിന(37) ആംബുലന്‍സ് ഡ്രൈവര്‍ അരുണ്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. ആംബുലന്‍സ് മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്.

അതേസമയം ആംബുലന്‍സില്‍ ഉണ്ടായിരുന്ന ബെന്നി എന്നയാളുടെ നില ഗുരുതരമാണ്. ഇയാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലാണ്. ഫയര്‍ഫോഴ്‌സ് എത്തിയാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :