കണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

ശ്രീനു എസ്| Last Modified തിങ്കള്‍, 7 ജൂണ്‍ 2021 (10:14 IST)
കണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ചന്ദനക്കാം പാറ ആടാംപാറയിലെ ജെയിസണ്‍ ഷൈനി ദമ്പതികളുടെ മകന്‍ അലക്‌സാണ് മരണപ്പെട്ടത്. കൂട്ടുകാരനുമൊത്ത് കുളിക്കാനിറങ്ങിയപ്പോള്‍ ചുഴയില്‍ പെട്ടുപോകുകയായിരുന്നു. സംഭവത്തില്‍ പോലീസും ഫയര്‍ഫോഴ്‌സും എത്തുന്നതിനുമുന്‍പ് തന്നെ നാട്ടുകാര്‍ അലക്‌സിനെ കരയ്‌ക്കെത്തിക്കുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തിരുന്നു. മൃതദേഹം തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ നിന്ന് കണ്ണൂര്‍ മെഡിക്കല്‍കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.ശ്രീകണ്ഠപുരം എസ്ഇഎസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് അലക്‌സ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :