1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kanjangadu Hosdurg Afanaz

വെള്ളക്കെട്ടിൽ വീണ വിദ്യാർത്ഥി മുങ്ങിമരിച്ചു

Kanjangadu
കാഞ്ഞങ്ങാട്: വെള്ളക്കെട്ടിൽ വീണ സ്‌കൂൾ വിദ്യാർത്ഥി മുങ്ങിമരിച്ചു. കാഞ്ഞങ്ങാട് ഒഴിഞ്ഞ വളപ്പിലെ വെള്ളക്കെട്ടിൽ വീണാണ് ഞാനിക്കാവിലെ കെ.എൽ.നാസർ - സുഹറ ദമ്പതികളുടെ മകൻ അഫനാസ് എന്ന പതിനൊന്നുകാരൻ ആണ് മരിച്ചത്.

ഹോസ്ദുർഗ് സർക്കാർ ഹയർ സെക്കണ്ടറി വിദ്യാർത്ഥിയാണ് മരിച്ച അഫനാസ്. റിസോർട്ടിനടുതുള്ള വെള്ളക്കെട്ടിന് സമീപത്തായി കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടി വീണത്. ബഹളം കേട്ട് ബന്ധുക്കളും നാട്ടുകാരും എത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അടുത്ത ലേഖനം
ഒമിക്രോണ്‍: സംസ്ഥാനത്ത് തിയേറ്ററുകളില്‍ പത്തു മണിക്ക് ശേഷം പ്രദര്‍ശനം അനുവദിക്കില്ല