അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്തെ ബാറുകൾ ഇന്ന് മുതൽ തുറക്കും, ബിയറും വൈനും മാത്രം
- ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ പൊലീസ് ഓഫീസറും ഭാര്യയും കൊല്ലപ്പെട്ടു
- അർജുൻ ആയങ്കി കള്ളക്കടത്തിന് ഉപയോഗിച്ച കാർ കണ്ടെത്തി
- ചരിത്രം കുറിക്കാന്‍ പിണറായി; പൊലീസ് തലപ്പത്ത് ആദ്യമായി വനിത, സിപിഎമ്മിന്റെ പച്ചക്കൊടി
- മാവോയിസ്റ്റ് വേട്ടയിൽ പശ്ചാത്താപമില്ല, മലയാളികളുടെ ഭീകരബന്ധത്തിൽ ആശങ്ക, കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിങ് ലക്ഷ്യമായെന്ന് ബെഹ്റ
ബാലികയ്ക്ക് ബിയര്‍ നല്കിയ പിതാവ് അറസ്റ്റില്‍
കാഞ്ഞങ്ങാട്: എട്ടുവയസുള്ള മകള്‍ക്ക് ബിയര്‍ നല്കിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 65 വയസുള്ള കാഞ്ഞങ്ങാട് സ്വദേശിയെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ് ചെയ്തത്.
വീട്ടില്‍ വച്ചാണ് ഇയാല്മകള്ക്ക് ബിയര്‍ നല്‍കിയത്. കുട്ടിക്ക് ശ്വാസതടസം, ദേഹാസ്വാസ്ഥ്യം എന്നിവ ഉണ്ടായതോടെ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
അവശനിലയില്‍ ആയിരുന്ന കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ബാലനീതി നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തത്. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.