കേന്ദ്ര ഏജന്‍സികളുടേത് രാഷ്‌ട്രീയക്കളി: കാനം

ജോണ്‍സി ഫെലിക്‍സ്| Last Modified ശനി, 6 മാര്‍ച്ച് 2021 (13:56 IST)
കേന്ദ്ര ഏജസികള്‍ കേരളത്തില്‍ രാഷ്‌ട്രീയക്കളികളാണ് നടത്തുന്നതെന്ന് ആദ്യം പറഞ്ഞ പാര്‍ട്ടി സി പി ഐ ആണെന്നും അതിപ്പോള്‍ അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യയ്‌ക്കെതിരായ ആരോപണത്തില്‍ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കട്ടെയെന്നും കാനം പറഞ്ഞു.

“കോടിയേരി ബാലകൃഷ്‌ണന്‍റെ ഭാര്യയ്‌ക്കെതിരായ ആരോപണം വലുതാണ്. അതില്‍ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തി നിയമപരമായ നടപടിയെടുക്കട്ടെ” - കാനം വ്യക്‍തമാക്കി.

യൂണിടാക് ഉടമയായ സന്തോഷ് ഈപ്പന്‍ വാങ്ങിനല്‍കിയ ആറ്‌ ഐഫോണുകളില്‍ ഒന്ന് വിനോദിനി ബാലകൃഷ്‌ണനാണ് ഉപയോഗിക്കുന്നതെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. വിനോദിനി ബാലകൃഷ്‌ണനോട് ഈ മാസം 10ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :